സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്?; മായൻ ടീസർ നൽകുന്ന ഉത്തമം എന്ത്?

','

' ); } ?>

സമ്പത്തും പ്രൗഢിയുമുള്ള തറവാടുകളിലെ ഇരുണ്ട രഹസ്യങ്ങളും അന്ധവിശ്വാസങ്ങളും പശ്ചാത്തലമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ഔദ്യോഗിക ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രമുഖ വാർത്താ ചാനലിലെ ന്യൂസ് പ്രസന്റേഷന്റെ രൂപത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത് എന്നത് ചിത്രത്തിന്റെ കൗതുകം ഇരട്ടിപ്പിക്കുന്നു. സമ്പന്ന കുടുംബങ്ങളുടെ തറവാടുകളിൽ പൂർവ്വപിതാക്കൾക്കായി മാറ്റിവെക്കുന്ന മുറിയും, അതിലെ രഹസ്യ അവകാശിയായ ‘കറുത്തച്ചനും’ ടീസറിലെ പ്രധാന ആകർഷണമാണ്.

“ഈ ദൈവത്തെകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ കൊണ്ട് സാധിക്കും” എന്ന വരികളും ടീസറിന് വലിയ രീതിയിലുള്ള ഹൈപ്പ് നൽകുന്നുണ്ട്. ഭീതിയും വയലൻസും ഇമോഷണൽ ഡ്രാമയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് സൂചന. പുരാതന ക്രിസ്ത്യൻ തറവാടുകളിലെ ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകൾ നൽകുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘കളങ്കാവിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രാജീവ് ഗോവിന്ദനാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി. എഡിറ്റിംഗ്- പ്രവീൺ കുമാർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ. കലാ സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് – അമൽ ചന്ദൻ. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്‌റ്റിൽസ്- സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി. പ്രൊഡക്ഷൻ, കിരൺ കാന്ത്. കൺട്രോളർ- ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *