വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹം; ചടങ്ങിനൊരുമിച്ചെത്തി വിജയ്‍യും തൃഷയും

','

' ); } ?>

ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹസത്കാരത്തിന് ഒരുമിച്ചെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടി തൃഷയും. . ചെന്നൈ ലീലാ പാലസിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലേക്ക് ഒന്നിച്ചെത്തിയ ഇരുവരും വധൂവരന്മാരായ ശ്രേയയ്ക്കും ഉജ്വലിനും ആശംസകൾ നേർന്നു.

ബൊക്കെയുമായി വേദിയിലെത്തിയ വിജയ് വധുവിനും തൃഷ വരനും പൂച്ചെണ്ടുകൾ കൈമാറി. തുടർന്ന് മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കൊപ്പം ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. വിജയ്‌യും തൃഷയും ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ നിലവിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വമ്പൻ ആഘോഷപരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ.ടി. രാമറാവു, പ്രമുഖ വ്യവസായി ഗൗതം അദാനി തുടങ്ങി രാഷ്ട്രീയ-വ്യവസായ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

ആന്ധ്ര മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനായ അനിൽ റെഡ്ഡി, വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്.