“ഇരുണ്ട നിറമുള്ള, കഴിവുള്ള തമിഴ് സ്ത്രീകൾ ഉണ്ടെന്ന് വിമർശനം”; പ്രകടനത്തിനാണ് മുൻഗണന കൊടുക്കുന്നതെന്ന് സംവിധായകൻ

','

' ); } ?>

ധനുഷ് ചിത്രംകരയിൽനടി മമിത ബൈജുവിനെ ഇരുണ്ട നിറത്തിൽ അവതരിപ്പിച്ചതിൽ ചിത്രത്തിന്റെ സംവിധായകന് വിമർശനം. സംവിധായകൻ വിഘ്നേഷ് തന്നെയാണ് കാര്യം തുറന്നു പറഞ്ഞത്. മലയാളി നടിയെ അഭിനയിപ്പിച്ചുവെന്നും, ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശിയെന്നുമാണ് തനിക്കെതിരെയുള്ള വിമർശനമെന്ന് വിഘ്‌നേശ് പറഞ്ഞു. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേഷ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

“പ്രകടനത്തിനാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. എന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണന, . ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്‌തിരുന്നു. പക്ഷേ മമിത ചെയ്തതിൻ്റെ അടുത്തുപോലും ആരും എത്തിയില്ല.” വിഘ്‌നേശ് പറഞ്ഞു,

മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. ഞാൻ പതിവുരീതി തുടരുകയാണ്. സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ല.” വിഘ്‌നേശ് കൂട്ടിച്ചേർത്തു.

അതേ സമയം സാമൂഹികമാധ്യമത്തിലൂടെ നിരവധിപേരാണ് വിഘ്‌നേശിനെ വിമർശിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്. ഇരുണ്ട നിറമുള്ള, കഴിവുള്ള തമിഴ് സ്ത്രീകൾ ഉണ്ടെന്നും വെളുത്ത നിറമുള്ള നടിയെ ചായംപൂശി ഇരുണ്ട നിറക്കാരിയാക്കുന്നതിന് പിന്നിൽ വർണവിവേചനമാണെന്നും ഒരാൾ കുറിച്ചു. മെറിറ്റിൻ്റെ പേരുപറഞ്ഞ് അവർ വർണവിവേചനത്തെ ന്യായീകരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു. വെളുത്ത നിറമുള്ളവരെ ചായംപൂശി ഇരുണ്ടനിറക്കാരാക്കുന്ന രീതി വംശീയമാണെന്നും അത് നിർത്തലാക്കേണ്ടതാണെന്നും പോസ്റ്റുകൾ പങ്കുവെച്ചവരുണ്ട്.