പുതുമയാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്, അത് കൊണ്ട് വരാനാണ് പ്രിൻസും ഫാമിലിയും ശ്രമിച്ചത്; ദിലീപ്

','

' ); } ?>

ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ദി ഫാമിലി കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ദിലീപേട്ടനെ തിരിച്ചു കിട്ടി എന്ന രീതിയിലൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം. സിനിമ സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയത്തിൽ നിന്ന് നന്ദി എന്ന് കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ സക്സസ് സെലിബ്രേഷനിൽ ദിലീപ് പറയുകയുണ്ടായി. ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനിമ റിലീസായതിനു ശേഷം മനസ്സ് തുറക്കുകയാണ് നടൻ ദിലീപും കൂട്ടരും. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ സിനിമയെ കുറിച്ചുള്ള പ്രതികരണം. ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് പരസ്യവ്യാപനത്തിൽ വലിയ സഹായം പ്രേക്ഷകരിൽ നിന്നാണ് ലഭിച്ചതെന്നും, മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു സിനിമയെ വലിയ വിജയത്തിലേക്ക് നയിച്ചത് എന്നും ദിലീപ് പറഞ്ഞു.

സിനിമയിലെ നായികയുടെ കഥാപാത്രം കണ്ടാൽ ആർക്കായാലും ഒന്ന് പൊട്ടിക്കാൻ തോന്നും പക്ഷെ നായകൻ അത് ചെയ്യുന്നില്ല. അങ്ങനെ ചെയ്‌താൽ മറ്റു സിനിമകളിൽ നിന്നും ഈ ചിത്രത്തിന് വ്യത്യസ്‌തകൾ ഒന്നും ഇല്ലാതെ പോകും. ഒരു തല്ലു കിട്ടി കഴിഞ്ഞാൽ ആ വേദന പോകുമ്പോൾ അതങ്ങ് മറന്നുപോകും. പക്ഷെ സിനിമയിൽ നായകൻ നായികയോട് അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ് ചെയ്യുന്നത്. നമ്മൾ കാണാത്ത കാര്യങ്ങൾ സിനിമയിലൂടെ കാണുമ്പോഴാണ് അത് കൊള്ളാം എന്ന് പ്രേക്ഷകർ പറയുന്നത്. അത്തരമൊരു വ്യത്യസ്തതയാണ് പ്രിൻസ് ആൻഡ് ഫാമിലി കൊണ്ട് വന്നിട്ടുള്ളതും. ദിലീപ് പറഞ്ഞു.

സിനിമയിലെ കഥ ശെരിക്കും കൊണ്ട് പോയത് ചിത്രത്തിലെ നായികയാണ്. ഞാനീ കഥ കേട്ടപ്പോൾ തന്നെ ശാരിസിനോടും ബിന്റോയോടും പറഞ്ഞതാണ് ഈ കഥാപാത്രം മോശമായാൽ സിനിമയും മോശം ആകും, അത് കൊണ്ട് ആരാണ് ഇത് ചെയ്യുന്നത്? പുതിയ ഒരാൾ ആണോ അതോ ഉള്ള ഒരാൾ ആണോ എന്ന്. നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നായികയായണെങ്കിൽ ചിലപ്പോൾ മുൻ ധാരണകൾ ഉണ്ടാകും. അത് കൊണ്ട് തന്നെ പുതിയ ആളെ എടുക്കാം എന്ന രീതിയിലേക്ക് വന്നു. പക്ഷെ പുതിയ ഒരാൾ എന്ന് പറയുന്നത് ഭയങ്കര റിസ്ക് എലമെന്റ് ഉള്ള കാര്യമാണ്. പക്ഷെ ആ കഥാപാത്രം ഒരു പുതു മുഖമായിട്ട് കൂടി റാനിയ റാണ എന്ന നർത്തകി മികച്ചതാക്കിയിട്ടുണ്ട്. അത് കൊണ്ട് മലയാള സിനിമയ്ക്ക് നല്ലൊരു നായികയെ കിട്ടി, ദിലീപ് കൂട്ടി ചേർത്തു.

മീനാക്ഷി മാധവി, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ്, ബിന്ദു പണിക്കർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശാരിസ് മുഹമ്മദ് ആണ്. സംവിധാനം ബിന്റോയും.