സെല്ലുലോയ്ഡിനോട് മനസ്സ് തുറന്ന് ആഞ്ചല്‍

സെല്ലുലോയ്ഡുമായ് വിശേഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ആഞ്ചല്‍ മുഞ്ജാല്‍

. തമിഴ് അരങ്ങേറ്റത്തെ കുറിച്ച്

എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെയ് എന്ന സിനിമ. എന്റെ തമിഴ് അരങ്ങേറ്റ ചിത്രം ആയതുകൊണ്ട് മാത്രമല്ല അത്. ഇങ്ങനെയുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കണം എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.

.നകുലുമായുള്ള കെമിസ്ട്രി

സെറ്റിലൊക്കെ വളരെ ഫണ്ണിയാണ് നകുല്‍. അവന്‍ ഉള്ളത്‌കൊണ്ട് സെറ്റിലെല്ലാം നല്ലൊരു ഉത്സാഹം തോന്നും.

.മലയാളത്തില്‍ അവസരം ലഭിച്ചാല്‍

ഞാന്‍ ഒരുപാട് സന്തോഷവതിയായിരിക്കും. ബാംഗ്ലൂര്‍ ഡേയ്‌സ്, ടേക്ക് ഓഫ്, ചാര്‍ലി ഒക്കെ കണ്ടപ്പോള്‍ വളരെയധികം അതിശയിച്ച് പോയി. ഭാഷ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ഞാന്‍ അത് പഠിച്ചെടുക്കും.

.മലയാളത്തിലെ അഭിനയ ആഗ്രഹം

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം. ഫഹദ് ഫാസിലിനെയും ഇഷ്ടമാണ്. അസാധ്യ അഭിനയമാണ് അദ്ദേഹത്തിന്റേത്.

.മമ്മൂട്ടി,മോഹന്‍ലാല്‍

. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. അവരുടെ കണ്ണുകളില്‍പോലും അഭിനയമുണ്ട്. അവരുടെ സിനിമകളില്‍ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അത് വളരെ ഭാഗ്യമാണ്. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനും എനിക്ക് ആഗ്രഹമുണ്ട്.

.മീടു-വിനെക്കുറിച്ച്

മീ ടൂ ക്യാംപെയ്ന്‍ യഥാര്‍ത്ഥത്തില്‍ ഇരകളായവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ളൊരു വേദിയായി മാറിയിരിക്കുന്നു. അതില്‍ സന്തോഷം തോന്നുന്നുണ്ട്. പക്ഷേ സ്ത്രീകള്‍ തന്നെ ഇത് ചിലപ്പോള്‍ ദുരുപയോഗം ചെയ്യുന്നു. കൃത്യമായ തെളിവുകളോ, വിവരങ്ങളോ ഇല്ലാതെ ഒരു സുപ്രഭാതത്തില്‍ വന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റാണ്. നിരപരാധികളായ പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതിനോട് എനിക്ക് യോജിപ്പില്ല.

.ഹോബി

വായനയാണ് എനിക്ക് ഇഷ്ടപ്പെട്ട ഹോബി. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ വായിക്കാറുണ്ട്. എന്തെങ്കിലും ഒരു താല്‍പ്പര്യമുള്ള വിഷയം കിട്ടിയാല്‍ ഞാന്‍ എവിടെയാണെങ്കിലും അതിനെക്കുറിച്ച് ഗൂഗിളില്‍ നിന്ന് കൂടുതല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്.

. സോഷ്യല്‍ മീഡിയ

ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. പിന്നെ ട്വിറ്ററില്‍ ഞാന്‍ അത്ര ആക്ടീവല്ല. അതിനെക്കുറിച്ച് ഞാന്‍ പഠിച്ച് വരുന്നതേയുള്ളൂ. എല്ലാ കാര്യങ്ങളെയും പോലെ സോഷ്യല്‍ മീഡിയയ്ക്കും രണ്ട് വശങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യരുത്. നിങ്ങള്‍ ജീവിതത്തെ എങ്ങനെ നോക്കികാണും എന്നത് അനുസരിച്ചായിരിക്കും എല്ലാ കാര്യങ്ങളും.