‘കള്ളന്‍ ഡിസൂസ’യിലെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’. ചിത്രത്തിലെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി. ഷഹബാസ് അമന്റെ മനോഹര ശബ്ദത്തില്‍ പുറത്തിറങ്ങിയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് കര്‍മ്മയും വരികള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണനും ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയിരിന്നു.അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. ബി.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജയന്ത് മാമ്മന്‍, എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: പ്രിവിന്‍ വിനീഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് മംഗലത്ത്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: കൈലാഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സൈലക്‌സ് എബ്രഹാം, സനല്‍ വി ദേവന്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, കോസ്ട്യും: സുനില്‍ റഹ്‌മാന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍ കൊറിയോഗ്രാഫി: മാഫിയ ശശി, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, വി.എഫ്.എക്‌സ്: ടോണി മഗ്മൈത്, ടൈറ്റില്‍ ഡിസൈന്‍: കിഷോര്‍ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈന്‍: സജേഷ് പാലായ്, സ്റ്റില്‍സ്: സിബി ചീരന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്,പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.