“വളരെയധികം കമ്മിറ്റഡ് ആയ സംവിധായകനാണ് തരുൺമൂർത്തി”; മോഹൻലാൽ

','

' ); } ?>

സംവിധായകൻ തരുൺ മൂർത്തിയെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ മോഹൻലാൽ. “തരുൺ മൂർത്തിയെ കുറിച്ച് അത്രയ്ക്ക് അറിയില്ലായിരുന്നുവെന്നും, പിന്നീട് മനസിലാക്കി വന്നപ്പോൾ വളരെയധികം കമ്മിറ്റഡ് ആയ സംവിധായകനാണെന്ന് മനസ്സിലായെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തുടരും സിനിമയുടെ സമയത്ത് തരുൺ മൂർത്തി എന്ന സംവിധായകനെക്കുറിച്ച് അത്ര അറിയില്ലായിരുന്നു. സിനിമ ചെയ്ത് വരുമ്പോഴാണല്ലോ അറിയാൻ അവസരം ലഭിക്കുക. വളരെയധികം കമ്മിറ്റഡ് ആയ സംവിധായകനാണ് അദ്ദേഹം. പതിനാല് വർഷം കഥകളി പഠിച്ചയാളാണ്. എല്ലാ സിനിമകളിലും അഭിനയിക്കണമെന്നുണ്ട്. പക്ഷേ അതിൽ ആ സംവിധായകന്റെ പാഷനുംകൂടി കാണുമ്പോൾ അതിലേക്കിറങ്ങിച്ചെല്ലാൻ തോന്നും. തരുൺ മൂർത്തി അത്തരത്തിലൊരു സംവിധായകനാണ്. നല്ല സിനിമയുണ്ടാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എല്ലാം നന്നാവണം”. മോഹൻലാൽ പറഞ്ഞു.

“ഞാൻ സിനിമയിൽ വന്നത് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളുള്ള സമയത്താണ്. അത്യപൂർവം പേരൊഴികെ ബാക്കിയെല്ലാവർക്കൊപ്പവും എനിക്ക് അഭിനയിക്കാൻപറ്റി. മലയാളത്തിൽമാത്രമല്ല, ശിവാജി ​ഗണേശൻ സാർ, അമിതാഭ് ബച്ചൻ, നാ​ഗേശ്വർ റാവു സാർ എന്നിവർക്കൊപ്പവും വേഷമിട്ടു. ഇവരെല്ലാവരും നമ്മളെ അത്രയ്ക്ക് ഇഷ്ടപ്പെട്ട്, സ്നേഹിച്ചാണ് കൊണ്ടുപോയത്. അവരുടെ സ്നേഹത്തിനുള്ളിലാണ് എന്നെപ്പോലുള്ള അന്ന് വന്നവർ വളർന്നത്. അതുകൊണ്ട് ‍ഞങ്ങൾക്ക് അവരേയും സ്നേഹിക്കാതിരിക്കാൻ പറ്റില്ല”. മോഹൻലാൽ പറഞ്ഞു