വിജയ്‌സേതുപതിയുടെ മകൻ സൂര്യ സേതുപതിയുടെ അരങ്ങേറ്റ ചിത്രം ’ഫീനിക്‌സ്’ കണ്ട് അഭിനന്ദിച്ച് ദളപതി വിജയ്. ചിത്രം കണ്ട വിജയ്, സംവിധായകന്‍ അനല്‍ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ടാണ് അഭിനന്ദങ്ങൾ അറിയിച്ചത്. വിജയുടെ കടുത്ത ആരാധകൻ കൂടിയാണ് സൂര്യ സേതുപതി.
സൂര്യ സേതുപതി ആദ്യമായി നായകനായെത്തിയ ചിത്രം ഇന്ന് മുതലാണ് പ്രദർശനം ആരംഭിച്ചത്. സൂര്യയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.