ഗിരീഷ് എ.ഡി—ഭാവനസ്റ്റുഡിയോസ് ചിത്രം ; നായകനായി നിവിൻ പോളി

','

' ); } ?>

ഹിറ്റ്മേക്കർ സംവിധായകൻ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകും. പാൻ-ഇന്ത്യൻ തലത്തിൽ തരംഗമായ ‘പ്രേമലു’, കൾട്ട് ക്ലാസിക്കുകളായ ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സംവിധായകനാണ് ഗിരീഷ് എ.ഡി. നിവിൻ പോളിയും ഗിരീഷ് എ.ഡിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.

അതേ സമയം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ (എൽ.സി.യു) ‘ബെൻസ്’ എന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ് നിവിൻ പോളി. പ്രേക്ഷകരും നിവിൻ പോളി ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ നിവിന്പോളിലൂടെ ക്യാരക്റ്റർ പോസ്റ്ററിനും വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞദിവസമാണ് അഖിൽ സത്യനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഫാന്റസി–കോമഡി ജോണറിലാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

അതേസമയം, ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേൾ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾബി ദിനേശൻ.