“ശരിയായ സമയത്ത് ഞാൻ പ്രതികരിക്കും”; മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നൽകി ബാലചന്ദ്ര മേനോൻ

','

' ); } ?>

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാലചന്ദ്ര മേനോൻ രംഗത്ത്. നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതമെന്നും എന്നാല്‍ ശരിയായ സമയത്ത് താന്‍ പ്രതികരിക്കുമെന്നുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതമെന്നും എന്നാല്‍ ശരിയായ സമയത്ത് താന്‍ പ്രതികരിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ തുടരുന്ന മോശം പ്രചാരണത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. എനിക്ക് അനുകൂലമായ റഫറല്‍ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബഹുമാനപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചുവെന്നതാണ് സത്യം. എങ്കിലും എന്നെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. ഈ പ്രവൃത്തിയുടെ ‘പ്രൊമോട്ടര്‍മാരോട്’ ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.’ -ബാലചന്ദ്രമേനോന്‍ പറഞ്ഞു.

‘എന്തുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാത്തതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. ശരിയായ സമയമാകുമ്പോള്‍ ഞാനത് ചെയ്യും. അതുവരെ, നിശബ്ദതയാണ് ഏറ്റവും ഉചിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു. -.നൂറുകണക്കിന് പേരാണ് ബാലചന്ദ്രമേനോന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും അദ്ദേഹത്തിന് പിന്തുണയറിയിച്ച് പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യുകയും ചെയ്തത്.

കഴിഞ്ഞദിവസമാണ് നടി മിനു മുനീറിനെ കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്തശേഷം മിനു മുനീറിനെ പോലീസ് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.