
തന്റെ ഏറ്റവും പുതിയ ചിത്രം റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി രൂപ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായാണ് സംഭാവന നൽകിയത്. സൂര്യ, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവർ ചേർന്ന് ചെക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
നിരവധി ആരാധകർ നടന്റെ ഈ പ്രവർത്തിയെ പ്രശംസിക്കുന്നുണ്ട്. ‘മാൻ വിത്ത് ഗോൾഡൻ ഹാർട്ട്’ എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. സൂര്യയുടെ കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
അതേസമയം റെട്രോ ഇതിനകം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

ആഗോളതലത്തിൽ 104 കോടിയാണ് റെട്രോ നേടിയത് . നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ കാര്യം അറിയിസിച്ചിരുന്നത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. എന്നാൽ സിനിമയുടെ കളക്ഷനെ അത് ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന കളക്ഷനാണ് സിനിമ നേടിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിഞ്ഞെന്ന തരത്തിൽ വാർത്തകൾ റിപോർട്ട് ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച 7.45 കോടി രൂപയാണ് തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. എന്നാൽ തിങ്കാളാഴ്ച 2.94 കോടി മാത്രമായി സിനിമയുടെ കളക്ഷൻ ഒതുങ്ങി. ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 73.5 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കുണ്ട്.
സിനിമയുടെ വിജയത്തിനായി കാർത്തിക് സുബ്ബരാജ് തിരുപ്പതിയിൽ സ്‌പെഷ്യൽ പൂജ നടത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ‘മനസു നിറയെ റെട്രോ ആണ്. സിനിമയുടെ വിജയത്തിന് ശേഷം മാത്രമേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. സിനിമ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു,’ എന്നാണ് കാർത്തിക് വിഡിയോയിൽ പറയുന്നത്.
അഡ്വാൻസ് ബുക്കിങിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്ന സമയത്തും വലിയ പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . തമിഴ്നാട്ടിൽ നിന്നും ചിത്രം 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സമയത്തു 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിച്ചത് . കേരളത്തിൽ നിന്ന് 25 ലക്ഷവും കർണാടകയിൽ നിന്ന് 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരുന്നത്. ആദ്യ ദിനം തന്നെ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും സൂര്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു കണക്കുകൂട്ടൽ.