മോഹന്‍ലാല്‍ സാര്‍ ഒരു വലിയ ആല്‍മരമാണ്, ഞാന്‍ ഒരു ചെറിയ കൂണും ; സൂര്യ-വീഡിയോ

','

' ); } ?>

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രി ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ അംഗ രക്ഷകന്‍ ആയ എന്‍ എസ് ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവേ സൂര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

പ്രസ് മീറ്റില്‍ സംസാരിക്കവേ അവതാരക സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് സൂര്യ രംഗത്തെത്തിയത്. ‘നിങ്ങള്‍ പറഞ്ഞതില്‍ ഒരു ചെറിയ ‘കറക്ഷന്‍’ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല,സൂര്യ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന്‍ കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും എന്നും സൂര്യ പറഞ്ഞു.

കാപ്പാന്‍ എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന്‍ കെ.വി. ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ട സ്ഥിതിയായി പിന്നീടെന്നും മോഹന്‍ലാല്‍ വേദിയില്‍ പറഞ്ഞു.കെ വി ആനന്ദ്, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ യെസ് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് ബോദ്ധ്യമായെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും. കേരളത്തിലും അതേ ദിവസം തന്നെ റിലീസ് ചെയ്യപ്പെടുന്ന ‘കാപ്പാന്റെ’ കേരള വിതരണ അവകാശം മുളകുപാടം ഫിലിംസിനാണ്.