വിജയ് യുടെ മാസ്സ് ലുക്കുമായി ബിജില്‍ ഓഡിയോ ലോഞ്ച് പോസ്റ്റര്‍..

ഏറെ ആകാംക്ഷയോടെയാണ് തലപതി വിജയുടെ ആരാധകര്‍ ബിജില്‍ എന്ന ചിത്രത്തിന്റെ എല്ലാ പുതിയ വിശേഷങ്ങളും സ്വീകരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ് സംമ്പന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എജിഎസ് സിനിമാസിന്റെ സി ഇ ഒ അര്‍ച്ഛന കലപതി ഇന്ന്‌ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സെന്‍സറിങ്ങും മറ്റു പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും കൂടി പൂര്‍ത്തിയാകാനുണ്ടെന്നും കൃത്യമായ റിലീസ് തീയതി ഉടനുണ്ടാവുമെന്നും അര്‍ച്ഛന തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്കായി മറ്റൊരു സമ്മാനവും അര്‍ച്ഛന വാഗ്ദാനം ചെയ്തിരുന്നു. ചിത്രത്തിന്റെ മറ്റൊരു പുതിയ പോസ്റ്റര്‍. ഏറെ ആകാംക്ഷക്കൊടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ റിലീസ് തീയതി അറിയിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററിലെ വിജയുടെ ഒരു തകര്‍പ്പന്‍ ലുക്ക് തന്നെയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കയ്യില്‍ കത്തിയുമായി കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന വിജയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സെപ്തംബര്‍ 19നാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടക്കുക.