എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഗംഭീര വരവോടെയാണ് ഫഹദ് ഫാസില്‍, വിജയ് സേതുപതി, സമാന്ത , രമ്യ കൃഷണന്‍ സ്റ്റാറ്റര്‍ ‘സൂപ്പര്‍ ഡ്യൂലക്‌സ്’ എന്ന ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ തീര്‍ച്ചയായും ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ‘സൂപ്പര്‍ ഡീലക്സ്’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിജയ് സേതുപതി കഥ പറയുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
ഏറെ ആകാംഷ നല്‍കുന്ന ട്രെയിലര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടും ചത്രം ശ്രദ്ധേയമാകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം എന്നതിനോടൊപ്പം രമ്യാ കൃഷ്ണന്റേയും സാമന്തയുടേയും കഥാപാത്രങ്ങളും ശക്തമായിരിക്കും. സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ട്രെയലറിന്റെ ഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്.
മാര്‍ച്ച് 29നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ചത്. രണ്ട് സിനിമാ മേഖലയിലേയും ഏറ്റവും പ്രഗല്‍ഭരായ രണ്ട് നടന്മാര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്നത് ത്യഗരാജന്‍ കുമാരരാജയാണ്.
ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെത തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും വൈറലായിരുന്നു.
ട്രെയ്‌ലര്‍ കാണാം..