ഫ്രാങ്കോ മുളയ്ക്കല്‍ ബിഗ് സ്‌ക്രീനിലേയ്ക്ക്!!പീഡന കഥ സിനിമയാവുന്നു..

','

' ); } ?>

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കടവേളില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് സിനിമയാണ്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തെ അനുകൂലിച്ച് പങ്കാളികളായവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.

https://youtu.be/CnUu8q8zDi8