പ്രേക്ഷക മനം കവര്‍ന്ന്‌ ‘അണിവാക പൂത്തൊരെന്‍ വഴിയോരം’..ഗാനം കാണാം..

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ ‘അണിവാക പൂത്തൊരെന്‍ വഴിയോരം’ ഗാനം. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത് വിജയനാണ്ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനം രചിച്ചത് പി. ജി വിദ്യാര്‍ത്ഥിയായ അനഘ അനുപമയാണ്.

എ.ആര്‍ അമല്‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 22 വയസ്സ് മാത്രം പ്രായമുള്ള എ.ആര്‍ അമല്‍ കണ്ണന്റെ ആദ്യ സിനിമാ സംരഭമാണ് ഈ ചിത്രം. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍, അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രീതി ജിനോ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങളാണ്.

ഗാനം കാണാം..