സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘മോഹമുന്തിരി’ ഗാനം പുറത്തുവിട്ടു

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിന്റെ തിരശ്ശീലയിലേക്ക് എത്തുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിലെ സണ്ണി ലിയോണ്‍ അഭിനയിച്ച് തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘മോഹമുന്തിരി’ എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതസംവിധാനം നല്‍കിയിരിക്കുന്നത് ഗോപീ സുന്ദറാണ്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ജഗപതി ബാബു, ജയ്, ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, അനുശ്രീ, ഷംന കാസിം, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.