പോലീസ് വേഷത്തിലെത്താനൊരുങ്ങി ജ്യോതികയും രേവതിയും..

ജ്യോതിഷയെന്ന നടി അഭിനയജീവിതത്തിലേക്ക് തിരിച്ച് വരുന്നത് വളരെ വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായാണ്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ താരം പോലീസ് വേഷത്തിലാണ് സ്‌ക്രീനിലെത്തുന്നത്. നടി രേവതിയും ചിത്രത്തില്‍ ജ്യോതികക്കൊപ്പം പോലീസ് വേഷത്തിലെത്തുന്നുണ്ട്. ജാക്‌പോട്ട് എന്ന തലക്കെട്ടോടെ ഒരു കോമഡി ട്രാക്കിലുള്ള എന്റര്‍റ്റെയ്‌നറായാണ് ചിത്രമെത്തുന്നത്. കല്യാണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് രേവതി ഒരു ചിത്രത്തില്‍ മുഴുനീള ഹാസ്യ കഥാപാത്രവുമായെത്തുന്നത്. ആനന്ദ് രാജന്‍, രാജേന്ദ്രന്‍, ജഗന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.