ശ്രീനാഥ് ഭാസി,ലാല്‍, സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ശ്രീനാഥ് ഭാസി ,ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ ലാല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹച്ചു.നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണു നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്.

മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയരംഗത്തെത്തു എന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. അതുപോലെ ഈ ചിത്രത്തിലെ അതി നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായികയായെത്തുന്നത്. മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്. ടി.ജി.രവി, രാജേഷ് ശര്‍മ്മ ബോബന്‍ സാമുവല്‍,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആന്റണി ഏലൂര്‍ അബിന്‍ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു.മകളെ രക്ഷിക്കാനായി അച്ഛനും ഭര്‍ത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.