ചില പ്രൊജക്ടുകൾ ഒഴിവാക്കേണ്ടതായിരുന്നു; കരിയറിലെ പാളിച്ചകളെക്കുറിച്ച് ശ്രീലീല

','

' ); } ?>

കരിയറിന്റെ തുടക്കകാലത്ത് സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റായ തീരുമാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നടി ശ്രീലീല. പുതിയ ചിത്രമായ ‘ഓം’ (Om) പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മുൻകാല സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് മനസ്സുതുറന്നത്. വന്ന ഓഫറുകളിലെല്ലാം ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നുവെന്ന് ശ്രീലീല വ്യക്തമാക്കി. “എന്റെ ചെറുപ്രായത്തിൽ, ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് തെറ്റുകൾ പറ്റുകയും തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വന്ന ഓഫറുകളിലെല്ലാം ഞാൻ ഒപ്പിട്ടു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ചില പ്രൊജക്ടുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും തോന്നുന്നു” – ശ്രീലീല പറഞ്ഞു. തെലുങ്കിൽ താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തുറന്നുപറച്ചിൽ.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ ആണ് ശ്രീലീലയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായ താരം അടുത്തിടെ ‘പരാശക്തി’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. കാർത്തിക് ആര്യനൊപ്പം ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീലീല. മികച്ച നൃത്തച്ചുവടുകളിലൂടെയും വളരെ ചെറിയ പ്രായത്തിൽ തന്നെ മുൻനിര നായകന്മാർക്കൊപ്പം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായതുമാണ് താരത്തെ ശ്രദ്ധേയയാക്കിയത്.

ശ്രീലീലയുടെ വാക്കുകൾ

“എന്റെ ചെറുപ്രായത്തിൽ, ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് തെറ്റുകൾ പറ്റുകയും തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. എനിക്ക് വന്ന ഓഫറുകളിലെല്ലാം ഞാൻ ഒപ്പിട്ടു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ചില പ്രൊജക്ടുകൾ ഒഴിവാക്കുകയും ചെയ്യേണ്ടതായിരുന്നു എന്ന് തോന്നുന്നു.”