ശ്രീജിത്ത് രവിയുടേയും കുടുംബത്തിന്റെയും വെബ്‌സീരീസിന്റെ പുതിയ എപ്പിസോഡെത്തി. ‘ഈ കൂ മ’ എന്ന പേരില്‍ രണ്ടാമത്തെ എപ്പിസോഡാണ് മില്ലേനിയത്തിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്ത് തുടങ്ങിയ പരീക്ഷണങ്ങള്‍ വെബ്‌സീരീസായി മാറുകയായിരുന്നു. ‘അഭയനോട് ചിഞ്ചു പറഞ്ഞത്’ എന്ന പേരില്‍ കുടുംബത്തിനൊപ്പം ചെയ്ത ഹ്രസ്വചിത്രത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ‘മില്ലേനിയം ഓഡിയോസ്’ വെബ്‌സീരീസായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ്.
ശ്രീജിത്ത് രവി സംവിധാനം ചെയ്യുന്ന സീരീസ് ‘ഒരു കുടുംബാസൂത്രണം’ എന്ന ടൈറ്റിലില്‍ തന്നെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പുതിയ എപ്പിസോഡില്‍ ശ്രീജിത്തിന്റെ അച്ഛനും പ്രശസ്ത നടനുമായ ടി.ജി രവിയും ശബ്ദം നല്‍കിയിട്ടുണ്ട്. ശ്രീജിത്ത് രവിയും ഭാര്യയും, മക്കളും, കുടുംബാംഗങ്ങളുമാണ് ചിത്രത്തില്‍ വേഷമിടുന്നത്.