പാവപ്പെട്ടവര്‍ക്ക് സഹായം ഒരുക്കി ‘ഷാജീസ് കോര്‍ണര്‍’ തരംഗമാകുന്നു

പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനായി നടന്‍ സാജു നവോദയആരംഭിച്ച ഷാജീസ് കോര്‍ണര്‍ തരംഗമാകുന്നു . കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ഈ ഓണത്തിന് ആദരവ് നല്‍കിയിരുന്നു. പാഷാണം ഷാജി തന്റെയുട്യൂബ് ചാനലിലൂടെ ലഭിക്കുന്നവരുമാനത്തിന്റെ ഒരു പങ്ക് നിര്‍ധനര്‍ക്ക് സഹായങ്ങളായി നല്‍കി വരുകയാണ്. ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവാക്കുമെന്ന് പാഷാണം ഷാജി തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു.

ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്.