നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

Sreenivasan latest news

ബൈപ്പാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ സംവിധാനം മാറ്റിയാണ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയധമനികളില്‍ തടസം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചികിത്സയ്ക്കായി നിര്‍ദേശിച്ചത്. ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താല്‍പര്യക്കുറവ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നതിനാല്‍ ശ്രീനിവാസന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ ശ്രീനിവാസന്റെ 66ാം ജന്‍മദിനമായിരുന്നു.

Sreenivasan latest news

മലയാള സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍ 1956ല്‍ കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍ മകനാണ്. ഇളയ മകന്‍ ധ്യാന്‍ സഹോദരന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

 

moviesnews on CELLULOID ONLINE : ഗാന്ധി കുടുംബത്തിന്റെ ശത്രുവിനെ തേടി സേതു രാമയ്യര്‍

സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്ന എ. പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീനിവാസന്‍ വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേളധ6പ എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്.ധ7പധ8പ അതുപോലെതന്നെ പല്ലാങ്കുഴല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി.

Sreenivasan latest news