സൗബിന്‍-ഷെയ്ന്‍ കൂട്ട് കെട്ട് വീണ്ടും.. ‘വലിയ പെരുന്നാള്‍’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി..

നടന്മാരായ സൗബിനും ഷെയ്‌നും കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം വീണ്ടും ഒന്നിക്കുന്ന ‘വലിയ പെരുന്നാളി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ദിനം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ താരനിര തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ജോജു ജോര്‍ജ്ജ്, വിനായകന്‍, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തില്‍ വലിയ വേഷങ്ങളിലെത്തുന്നുവെന്നുണ്ട്.

നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് മാജിക് മൌണ്ടന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ട്രാന്‍സാണ് അന്‍വര്‍ റഷീദിന്റെതായി ഇനി വരാനിരിക്കുന്ന സംവിധാന ചിത്രം. ഫഹദ് ഫാസിലാണ് ട്രാന്‍സിലെ നായകന്‍. സംവിധായകനായി തുടങ്ങിയ അന്‍വര്‍ റഷീദ് നിര്‍മ്മാതാവെന്ന നിലയിലും പ്രശസ്തനാണ്. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് അന്‍വര്‍ റഷീദിന്റെ പ്രൊഡക്ഷന്‍ ബാനറിലായിരുന്നു.

അഞ്ചു വര്‍ഷത്തോളം സംവിധാനത്തില്‍ നിന്ന് മാറി നിന്ന ശേഷമാണ് അന്‍വര്‍ റഷീദ് ഫഹദിനെ നായകനാക്കി ട്രാന്‍സ് സംവിധാനം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ചിത്രവുമായ ‘വലിയ പെരുന്നാളു’മായി അന്‍വര്‍ റഷീദ് രംഗത്തെത്തുന്നത്.

സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ കാണാം..