ദിവ്യ ഉണ്ണി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു…

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിലൂടെ ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നു. 2013ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ഒടുവില്‍ അഭിനയിച്ചത്. വിനയന്റെ കല്യാണസൗഗന്ധിക(1996)ത്തിലൂടെയാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായെത്തിയത്. ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം 15 ന് ഒളപ്പമണ്ണ മനയില്‍ ആരംഭിക്കും. ആദ്യഭാഗത്തില്‍ നായകനായെത്തിയ റിയാസും രണ്ടാംഭാഗത്തിലുണ്ട്.

ദിവ്യ ഉണ്ണി, മയൂരി എന്നിവര്‍ പ്രേത കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 1999ല്‍ പുറത്തിറങ്ങിയ ആകാശ ഗംഗ. മുകേഷ്, ജഗദീഷ്, കലാഭവന്‍ മണി, ഇടവേള ബാബു, റിയാസ്, മധുപാല്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സുകുമാരി, സ്പടികം ജോര്‍ജ്, രാജന്‍ പി.ദേവ്, എന്‍.എഫ്. വര്‍ഗീസ്, കനകലത, കല്‍പ്പന എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.