സൗബിനും ദിലീഷും സ്‌ക്രീനിലൊന്നിച്ച്..! കള്ളന് തുടക്കമായി..

','

' ); } ?>

നവാഗതനായ ജിത്തു കെ ജയന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം ‘കള്ളന്‍’ ചിത്രീകരണം ആരംഭിച്ചു. ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ എന്ന തലക്കെട്ടോടെയാണ് നേരത്തെ ചിത്രം അനൗണ്‍സ് ചെയ്തിരുന്നത്. ഇന്ന് രാവിലെ എറണാകുളം ഞാറക്കല്‍ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സജീര്‍ ബാവ തിരക്കഥയിലൊരുങ്ങുന്ന കള്ളന്‍ ഒരു മുഴുനീള ഹാസ്യ ചിത്രമായാണൊരുങ്ങുക. നടി സുരഭി ലക്ഷ്മിയും ഹരീഷ് കണാരനുമാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടും