ലോ ക്ലാസ് തെണ്ടി മുതല്‍ രാജകീയ വേഷങ്ങള്‍ വരെ

','

' ); } ?>

സൂര്യമാനസത്തിന് 28 വര്‍ഷം പിന്നിടുമ്പോഴാണ് മമ്മൂട്ടി എന്ന പ്രതിഭയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നത്. ഒരേ കാലഘട്ടങ്ങളില്‍ഒരു സമാനതകളുമില്ലാത്ത വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെ കുറിച്ചുള്ള കുറിപ്പെഴുതിയത് സഞ്ജു പി.ടി എന്ന വ്യക്തിയാണ്. സംവിധായകന്‍ ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരാണ് ഈ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് താഴെ…

കഴിഞ്ഞ ദിവസം മൃഗയ യൂ റ്റൂബില്‍ കണ്ടുകൊണ്ട് ഇരുന്നപ്പൊ ചുമ്മാ ഇതൊക്കെ ഏത് വര്‍ഷങ്ങളാണെന്ന് ഒന്ന് നോക്കിയതാണു

മൃഗയയിലെ വാറുണ്ണി ചെയ്ത അതേ സമയത്ത് ചരിത്ര കഥാപാത്രമായ വടക്കന്‍ വീരഗാഥയിലെ ചന്തു.

വാറുണ്ണിയും ചന്തുവും ചെയ്ത അതേ സമയത്ത് സേതുരാമയ്യര്‍ ചെയ്ത് വെച്ചേക്കുന്നു.????

സൂര്യമാനസത്തിലെ മണ്ടന്‍ പുട്ടുറുമീസ് ആയ അതേ കാലത്ത് ധ്രുവത്തിലെ മന്നാടിയാര്‍ ആയേക്കുന്നു????

വാറുണ്ണിയും പുട്ടുറുമീസും ആയ അതേ മനുഷ്യന്‍ തന്നാണു ചന്തുവും ജോസഫ് അലക്‌സും ചെയ്തതെന്ന് അവിശ്വസനീയം ????

വേഷത്തിലും ഭാവത്തിലും ലോ ക്ലാസ്സ് തെണ്ടി / മന്ദബുദ്ധി മുതല്‍ അപ്പര്‍ ക്ലാസ്സ് രാജകീയ വേഷങ്ങള്‍ വരെ ഇങ്ങനെ ചെയ്ത് വച്ചേക്കുന്ന ഒരു നടന്‍ മലയാളത്തില്‍ ഇല്ല.????