മഞ്ജുനടനത്തിന് ലോക്ക്ഡൗണ്‍ ഇല്ല… വീഡിയോ കാണാം

കൊറോണയെ നേരിടാന്‍ രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രീകരണത്തിനെല്ലാം അവധി നല്‍കി താരങ്ങളെല്ലാം വീട്ടില്‍ തന്നെയായി. സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച നൃത്തചുവടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഞ്ജുവാര്യരുടെ അനായാസ നൃത്ത ചുവടുകളെ പ്രശംസിക്കുന്നതിനൊപ്പം നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഠിനാധ്വാനവും നിരന്തര പരിശീലനവും തന്നെയാണ് ലേഡിസൂപ്പര്‍സ്റ്റാറിന്റെ വിജയത്തിന് പിന്നിലെന്ന് ഈ ചുവടുകള്‍ കണ്ടാല്‍ ബോധ്യമാകും.