ആദ്യമായി പാടിയ പാട്ട് 1 മില്ല്യണ്‍ കടന്നു…

മാര്‍ഗ്ഗംകളി എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘നിനക്കായ് ഞാന്‍’ എന്ന പാട്ടാണ് 1 മില്ല്യണ്‍ പിന്നിട്ടത്. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ബിബിന്‍ ജോര്‍ജ്ജ് ഗാനം ആലപിച്ചത്. എം.എ അബീന്‍രാജാണ് വരികളെഴുതിയത്. ശശാങ്കന്‍ മായനാടിന്റെ തിരക്കഥയില്‍ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്ത സിനിമയാണ് മാര്‍ഗ്ഗംകളി. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തിയത്. ബിബിന്‍ ജോര്‍ജ്ജിന്റെ വാക്കുകള്‍…’ വല്ലാത്ത ഒരു ഭാഗ്യം ആണ്.. ആദ്യമായി പാടിയ പാട്ട് എല്ലാവരും ഏറ്റെടുത്തു എന്നറിയുന്നതില്‍.. അത് ഇന്നും എല്ലാവരും വീണ്ടും വീണ്ടും കേള്‍ക്കുന്നു എന്നറിയുന്നതിലും..നന്ദി നന്ദി.. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…