കോഴിക്കോട് മെഡിക്കള്‍ കോളേജ് യൂണിയന്‍ ഷോര്‍ട് ഫിലിമുകളുടെ ഉത്സവം സംഘടിപ്പിക്കുന്നു. ഇത്തവണ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയനോടൊപ്പം ഓണ്‍ലൈന്‍ പങ്കാളികള്‍ ആയി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റും കൈകോര്‍ക്കുന്നുണ്ട്. എന്‍ട്രി ഫീസിലൂടെ സ്വരൂപിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതാണ്.
ഡയറക്ടര്‍മാരായ കമല്‍ സര്‍, മിഥുന്‍ മാനുവല്‍ തോമസ്,ഗിരീഷ് എ ഡി, മ്യൂസിക് ഡയറക്ടര്‍ സുഷിന് ശ്യാം, എഴുത്തുകാരനും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി , ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് എന്നിങ്ങനെ മലയാള സിനിമാ മേഖലയിലെ ഒരുപാട് പ്രഗത്ഭരായ വ്യക്തികളാണ് വിധികര്‍ത്താക്കളുടെ പാനലില്‍ ഉള്ളത്. ഫെസ്റ്റിവലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി.