‘മഴയോട് ചേര്‍ന്ന് ഞാന്‍ നിന്നു’..സിത്താര പാടിയ മനോഹരമായ ഗാനം കാണാം..

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പതിനെട്ടാം പടിക്കായി മലയാളികളുടെ പ്രിയ ഗായിക സിത്താര പാടിയ ‘മഴയോട്’ എന്ന ഗാനത്തിന്റെ ഒഎസ്ടി വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രശാന്ത് പ്രഭാകറിന്റേതാണ് സംഗീതം.

നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയവരും എത്തുന്നുണ്ട്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍പിളള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, സാനിയ അയ്യപ്പന്‍, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വന്‍ ആക്ഷനാണ് പതിനെട്ടാം പടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച.