സിത്താരയുടെ മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്…

ഗായിക സിത്താര കൃഷ്ണകുമാറിന്റെ മകള്‍ അഭിനയ രംഗത്തേക്ക്. ആറ് വയസുകാരി സാവന്‍ ഋതുവാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വ ചിത്രത്തിലാണ് സാവന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അച്ഛന്‍ സജീഷിനൊപ്പം ലൊക്കേഷനില്‍ എത്തിയ സായുവും ചിത്രത്തിലെ ഒരു ഭാഗമാകുകയായിരുന്നു. ഐഐടി ബോംബെയിലെ പ്രഫസറാണ് സുദേഷ് ബാലന്‍.

അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനിപ്പോള്‍ എന്നും സായു സന്തോഷവതിയാകുമ്പോള്‍ തങ്ങളും സന്തോഷിക്കുന്നു എന്നും സിത്താര പറയുന്നു. സാവന്‍ ഋതു ഒരു മികച്ച അഭിനേത്രിയാണെന്ന് സംവിധായകന്‍ സുദേഷ് ബാലനും പറയുന്നു. സായുവിന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.