ഇന്ത്യയുടെ ചൊവ്വാ ദൗത്യം ‘മിഷന്‍ മംഗള്‍’-ടീസര്‍ കാണാം..

അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ മംഗള്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

വിദ്യാ ബാലന്‍, തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും മംഗളിനുണ്ട്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് 15നായിരിക്കും ചിത്രം റിലീസ് ചെയ്യുക.