ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വില്‍സണ്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ടിന്റെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിവിട്ടു. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.

‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നായകന്‍ ഒഴിച്ചുള്ള അന്‍പതോളം താരങ്ങളെ ഇതിനു മുന്‍പു പരിചയപ്പെടുത്തിയിരുന്നു. നായകവേഷം മലയാളത്തിലെ ഒരു യുവ നടന്‍ ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്.ഇന്നിതാ ആ ആകാംഷയ്കു വിരാമമിടുന്നു.സിജു വില്‍സണ്‍ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നു .ഈ യുവനടന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം.നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വില്‍സണും എന്റെ ടീമിനും ഈണ്ടാകുമല്ലോ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.