ഇതിനാല്‍ സമൂഹമാധ്യമങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു…

മേപ്പടിയാനായി സമൂഹമാധ്യമങ്ങളില്‍ നിന്നും തത്കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. പുതിയ ചിത്രം മേപ്പടിയാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനാലാണ് ഈ ഇടവേളയെടുക്കുന്നതെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി സിനിമകളെ കുറിച്ചുള്ള വാര്‍ത്തകളുമായി കാണാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. പഴയ ആധാര മാതൃകയില്‍ കയ്യെഴുത്തോടെയാണ് മേപ്പടിയാനായി അവധി ഉണ്ണി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മേപ്പടിയാന്‍. െ്രെകം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം നിര്‍മിക്കുന്നത് മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സതീഷ് മോഹനാണ്. ശ്രീനിവാസന്‍, ലെന, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്…

‘എല്ലാ സമൂഹ മാധ്യങ്ങളില്‍ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാന്‍ എന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവര്‍ അറിയിക്കും. ഇനി തിയറ്ററില്‍ കാണാം’,.