മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. നെഗറ്റീവ് അംശങ്ങളുള്ള പലിശക്കാരനായാണ് മമ്മൂട്ടി ഷൈലോക്കില്‍ എത്തുന്നത്. തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് വ്യക്തമാക്കുന്ന ഒരു ഫോട്ടോ ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പുറത്തുവിട്ടത്.
മീനയാണ് ചിത്രത്തിലെ നായിക. ബിബിന്‍ ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്തിട്ടുള്ള രാജാധിരാജയിലും മാസ്റ്റര്‍പീസിലും മമ്മൂട്ടിയാണ് പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുള്ളത്. നവാഗതരായ ബിപിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.