പ്രിയ വാര്യര്‍ തെലുങ്കിലേക്ക്

തെലുങ്കു സിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രിയ വാര്യര്‍. നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക. നിതിന്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. യെലേടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ഒരുക്കുന്നത് കീരവാണിയാണ്.

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിയ ശ്രീദേവി ബംഗ്ലാവിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മായങ്ക് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ നായികയായെത്തുന്നു.