ലൈലത്തുല്‍ ഖദര്‍ പെയ്യുന്ന രാത്രി, ശുഭരാത്രിയിലെ ഹൃദയസ്പര്‍ശിയായ ഗാനം കാണാം..

ദിലീപ് നായകനായി എത്തിയ ‘ശുഭരാത്രി’യിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ‘യാ മൗല’…എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശുഭരാത്രി എന്ന സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

വ്യാസന്‍ കെ.പിയാണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഷീലു എബ്രഹാം, കെപിഎസി ലളിത, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.