യഥാര്‍ത്ഥ ഹീറോസ്…ഹ്രസ്വ ചിത്രം കാണാം

കരുതലും ജാഗ്രതയും കൊണ്ട് മഹാമാരിയെ പ്രതിരോധിക്കാന്‍ സമയവും ജീവിതവും മാറ്റിവച്ച നമ്മുടെ സൂപ്പര്‍ ഹീറോകള്‍ക്ക് വേണ്ടിയൊരു ഹ്രസ്വചിത്രം. മോഹന്‍ലാലാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരേയും ചിത്രത്തിലൂടെ അഭിനന്ദിക്കുന്നുണ്ട്. ആളുകളുടെ മുഖം കാണിക്കാതെയുള്ള ചിത്രത്തിന്റെ മെയ്ക്കിംഗ് വ്യത്യസ്തമായി തന്നെ അനുഭവപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ആശയവും സംവിധാനവും സ്മിജിത് മോഹനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. റോഷിന്‍ ചിരുകണ്ടോത്ത് ഛായാഗ്രഹണവും, രാഗിന്‍ ലക്ഷ്മണ്‍ ചിത്രസംയോജനവും, നിഷാദ് പി.വി സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.