കാത്തിടാം കേരളത്തെ…നൃത്താവിഷ്‌കാരം കാണാം

കാത്തിടാം കേരളത്തെ എന്ന പേരിലിറങ്ങിയ നൃത്താവിഷ്‌കാരം ശ്രദ്ധേയമാകുന്നു. ലോക് ഡൗണ്‍ സമയത്ത് മലയാളത്തിന്റെ നാല് നടിമാരാണ് നൃത്താവിഷ്‌കാരവുമായെത്തിയിട്ടുള്ളത്. യൂട്യൂബില്‍ റിലീസ് ചെയ്ത നൃത്ത ആല്‍ബം മമ്മൂട്ടിയും മോഹന്‍ലാലും ഫേസ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചു. സഞ്ജയ് അമ്പലപറമ്പത്തിന്റെ ആശയവും വരികളുമാണ് ആല്‍ബമായി മാറിയത്. നാദം മുരളി സംഗീതം ചെയ്ത ആല്‍ബത്തിന് ദിവ്യ ഉണ്ണി, മിയ, രചന നാരായണന്‍കുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് ചുവടുകള്‍ വെച്ചത്. അവരവരുടെ ഇടങ്ങളില്‍ നിന്ന് വെച്ച നൃത്ത ചുവടുകളെ മനോഹരമായി കൂട്ടി ചേര്‍ത്താണ് ‘കാത്തിടാം കേരളത്തെ’ ഒരുക്കിയത്.