ഗ്രേസ് ആന്റണി സംവിധായികയാകുന്നു

നടി ഗ്രേസ് ആന്റണി സംവിധായികയുടെ വേഷമണിയുന്നു. ഹ്രസ്വചിത്രത്തിന് വേണ്ടിയാണ് താരം സംവിധായികയായിട്ടുള്ളത്. എബി ടോം, ഗ്രേസ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. താരത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഗ്രേസ് അഭിനയിച്ച കുമ്പളങ്ങിനൈറ്റ്‌സ്, തമാശ, പ്രതി പൂവന്‍കോഴി എന്നിവയിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹലാല്‍ ലവ് സ്റ്റോറിയിലും താരം മികച്ച വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേസ് സംവിധാനം ചെയ്യുന്ന ക്‌നോളജ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.