ശോഭനയ്ക്ക് ദുല്‍ഖറിന്റെ സമ്മാനം, ‘മുല്ലപ്പൂവേ’ ഗാനം പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ഹരിചരനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെയറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അല്‍ഫോന്‍സാണ്. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍.