9 അല്ല 10ാം വാര്‍ഷികമെന്ന് ഓര്‍മ്മപ്പെടുത്തി നവ്യ നായര്‍

സിനിമയില്‍ നിന്ന് ഇടവേള എടുത്ത മലയാളികളുടെ പ്രിയ താരം നവ്യ നായര്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തി’. ഒരുത്തിയുടെ ലൊക്കേഷനില്‍വെച്ച് തന്റെ പത്താം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് നവ്യ. താരത്തിന്റെ മകന്‍ സായ്കൃഷ്ണയും അമ്മയുമുണ്ടായിരുന്നു കൂടെ. ഒന്‍പതാം വിവാഹവാര്‍ഷികമെന്നാണ് കേക്കില്‍ എഴുതിയിരുന്നത്. എന്നാല്‍ ഒന്‍പത് അല്ല പത്താം വിവാഹവാര്‍ഷികമാണെന്ന് താരം തന്നെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനൊപ്പം ഡാന്‍സ് ചെയ്യുന്ന നവ്യയെ വീഡിയോയില്‍ കാണാം. 2010ലായിരുന്നു സന്തോഷ് എന്‍.മേനോനുമായുള്ള നവ്യയുടെ വിവാഹം.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും.