ശില്‍പ്പ ഷെട്ടി വീണ്ടും അമ്മയായി

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയ്ക്ക് മകള്‍ പിറന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശില്‍പ്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും സന്തോഷ വിവരം പുറത്ത് വിട്ടത്. സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന്റെ പേര്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നിരിക്കുന്നത്.

‘ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,’ എന്നാണ് ശില്‍പ്പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന് അര്‍ത്ഥമെന്നും ശില്‍പ്പ പറയുന്നു. സ എന്ന സംസ്‌കൃത വാക്കും മിഷ എന്ന റഷ്യന്‍ വാക്കും ചേര്‍ത്തുവെച്ചാണ് ശില്‍പ്പയും രാജും മകള്‍ക്കുള്ള പേരു കണ്ടെത്തിയിരിക്കുന്നത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി ഇവര്‍ക്കുണ്ട്.