‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’; മഹേഷിന്റെ പ്രതികാരം തെലുങ്കില്‍

ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ റിലീസ് ചെയ്തു. ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കടേഷ് മഹയാണ്. സത്യദേവ് ആണ് ചിത്രത്തിലെ നായകന്‍.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സംഗീതം ബിജിബാല്‍ തന്നെയാണ്. ‘ബാഹുബലി’ നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹായാന മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജയ പ്രവീണ പരുച്ചുരിയാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം അപ്പു പ്രഭാകര്‍. ഏപ്രില്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.