“ആര്‍ക്കു വേണെങ്കിലും സീതയാകാം, രാമനാകാം”; സായ് പല്ലവിയുടെ കാസ്റ്റിംഗ് വിവാദത്തില്‍ നിലപാടുമായി ശരത് ദാസ്

','

' ); } ?>

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണ’ തിയേറ്ററുകളില്‍ മികച്ച വിജയമായി മുന്നേറുകയാണ്. ചിത്രത്തിലെ സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവും വലിയ രീതിയില്‍ പ്രശംസിക്കപ്പെടുമ്പോഴും, ചിത്രത്തിന്റെ പ്രഖ്യാപനകാലം മുതല്‍ സായ് പല്ലവിയുടെ കാസ്റ്റിംഗിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴും സജീവമാണ്. ഇതിനിടെ, ചിത്രത്തിന്റെ മലയാളം പതിപ്പില്‍ രണ്‍ബീര്‍ കപൂറിന് ശബ്ദം നല്‍കിയ പ്രമുഖ നടന്‍ ശരത് ദാസ് ഈ വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ്.

ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരത് ദാസ് രാമനെയും സീതയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. രാമനും സീതയും ആരെന്ന കാര്യത്തില്‍ കൃത്യമായ ഒരു മാതൃക ആരും കണ്ടിട്ടില്ലെന്നും, വാത്മീകി രാമായണത്തിലൂടെയുള്ള അറിവ് മാത്രമാണ് നമുക്കുള്ളതെന്നുമാണ് ശരത് വ്യക്തമാക്കുന്നത്.

“നമ്മള്‍ എല്ലാവരുടേയും ഉള്ളില്‍ രാമനുമുണ്ട് രാവണനുമുണ്ട്. അതുപോലെ സീതയുമുണ്ട്, മന്ധരയുമുണ്ട്. ആര്‍ക്കു വേണെങ്കിലും സീതയാകാം, ആര്‍ക്കു വേണമെങ്കിലും രാമനാകാം. നമ്മള്‍ രണ്ടു പേരേയും കണ്ടിട്ടില്ല. വാത്മീകിയുടെ രാമായണം വായിച്ചിട്ടുള്ള അറിവ് മാത്രമേ നമുക്കുള്ളൂ. ഞാന്‍ കണ്ടതില്‍ ഇവര്‍ രണ്ടു പേരും ആപ്റ്റാണ്. അതിലപ്പുറം എനിക്കൊന്നും പറയാനില്ല. എല്ലാ കഥാപാത്രങ്ങളും ഗംഭീരമായിട്ടുണ്ട്,” ശരത് ദാസ് അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം യഷാണ് രാവണനായി വേഷമിട്ടിരിക്കുന്നത്. റിലീസിന് ശേഷവും സായ് പല്ലവിയുടെ നായികാവേഷത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ശരത് ദാസിന്റെ ഈ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ശരത് ദാസിന്റെ വാക്കുകൾ

”നമ്മള്‍ എല്ലാവരുടേയും ഉള്ളില്‍ രാമനുമുണ്ട് രാവണനുമുണ്ട്. അതുപോലെ സീതയുമുണ്ട്, മന്ധരയുമുണ്ട്. ആര്‍ക്കു വേണെങ്കിലും സീതയാകാം, ആര്‍ക്കു വേണമെങ്കിലും രാമനാകാം. നമ്മള്‍ രണ്ടു പേരേയും കണ്ടിട്ടില്ല. വാത്മീകിയുടെ രാമായാണം വായിച്ചിട്ടുള്ള അറിവ് മാത്രമേ നമുക്കുള്ളൂ. ഞാന്‍ കണ്ടതില്‍ ഇവര്‍ രണ്ടു പേരും ആപ്റ്റാണ്. അതിലപ്പുറം എനിക്കൊന്നും പറയാനില്ല. എല്ലാ കഥാപാത്രങ്ങളും ഗംഭീരമായിട്ടുണ്ട്.”