എല്ലാ അൻപിനും ഈശ്വരൻ നന്ദി അറിയിക്കുന്നു’; ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നസ്ലെൻ

','

' ); } ?>

സൂര്യ നായകനായെത്തിയ പുതിയ ചിത്രം ‘സീനി’ലെ മികച്ച വില്ലൻ പ്രകടനത്തിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ തുടക്കം കുറിച്ചിരിക്കുകയാണ് യുവനടൻ നസ്ലെൻ. ചിത്രത്തിലെ ‘ഈശ്വരൻ’ എന്ന സൈക്കോ കില്ലർ കഥാപാത്രത്തിന് തിയറ്ററുകളിൽ നിന്ന് വൻ വരവേൽപ്പ് ലഭിക്കുന്ന പശ്ചാത്തലത്തിൽ, പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് താരം ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു. കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘എല്ലാ അൻപിനും ഈശ്വരൻ നന്ദി അറിയിക്കുന്നു’ എന്നാണ് നസ്ലെൻ കുറിച്ചത്.

ചിത്രത്തിലെ വ്യത്യസ്തമായ പ്രകടനത്തിന് ‘ക്യൂട്ട് സൈക്കോ’ എന്നും ‘വർഷത്തിലെ മികച്ച വില്ലൻ’ എന്നും തുടങ്ങി നിരവധി അഭിനന്ദനങ്ങളാണ് ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നസ്ലെന് ലഭിക്കുന്നത്. മലയാളത്തിൽ നായകനായും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയും തിളങ്ങിയ താരത്തിന്റെ തമിഴിലേക്കുള്ള ചുവടുവെപ്പ് ഏറെ പ്രശംസ പിടിച്ചുപറ്റി.

അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ തിയറ്ററുകളിൽ വലിയ കളക്ഷൻ മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. നസ്രിയ നസീം പ്രമുഖ വേഷത്തിലെത്തുന്ന ചിത്രം സൂര്യയുടെ കരിയറിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ.