ഷെയിനിന്റെ’ ഭൂതകാലം’

ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ഭൂതകാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന.ഈ ചിത്രത്തിലൂടെ ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുകയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍. എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദ്.

ഷെയിന്‍ നായകനായെത്തുന്ന വെയില്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.അതൊടൊപ്പം ബര്‍മൂഡ എന്ന ചിത്രത്തിലും ഷെയിന്‍ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബര്‍മൂഡ.ഷെയിന്‍ നിഗത്തിന് ഒപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.

വെലിയ പെരുന്നാളാണ് ഷെയിനിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്സ് വിജയന്റേതാണ്.