‘ഉടന്‍പിറപ്പെ’ ട്രെയിലര്‍ പുറത്ത്

ജ്യോതിക നായികയായെത്തുന്ന ഉടന്‍പിറപ്പെ എന്ന ചിത്രത്തിന്റെ ട്രെയി്‌ലര്‍ പുറത്ത് വിട്ടു. ഇറ ശരവണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശശികുമാറും സമുദ്രക്കനിയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്. ജാതി വിഷയം അടക്കം ചിത്രത്തില്‍ പ്രമേയമാവുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മന്‍ ആണ് സംഗീത സംവിധാനം. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 14നാണ് ചിത്രം റിലീസിനെത്തുന്നത്.

വളരെ ആരാധകരുളള നടിയാണ് ജ്യോതിക.തമിഴിലും ചില ഹിന്ദി, തെലുങ്ക് ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദര്‍ശന്‍ ആണ്. ഇതില്‍ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകന്‍. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാര്‍ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.