‘സത്യത്തിനെന്നും ശരശയ്യ മാത്രം’..ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് കൊണ്ട് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജനറല്‍ ബോഡിക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ചെടുത്ത സെല്‍ഫിയ്ക്കിട്ട അടിക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം..അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! എന്നാണ് കുറിച്ചത്. അതോടൊപ്പം താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നത്. സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2009ലാണ് തിലകന്‍ അമ്മയില്‍ നിന്ന് പുറത്തു പോകുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷമ്മി തിലകനും അമ്മ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നത്. ഇപ്പോള്‍ വീണ്ടും മീറ്റിംഗില്‍ പങ്കെടുത്തിരിക്കുകയാണ് ഷമ്മി തിലകന്‍.